ലേഡി ക്വീൻ ഓഫ് റോസറി മിഷനിൽ ജപമാലരാജ്ഞിയുടെ തിരുനാൾ ഒക്ടോ.19 , 20 തീയതികളിൽ



ഹെയർഫീൽഡ്: ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ  വർഷങ്ങളായി നടത്തിപ്പോരുന്ന ജപമാലരാജ്ഞിയുടെ തിരുനാൾ ഒക്ടോബർ 19, 20 തീയതികളിൽ ആഘോഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലണ്ടൻ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീൻ ഓഫ് റോസറി മിഷൻ അതിന്റെ സ്ഥാപനത്തിന് ശേഷം ഏറ്റെടുത്തു നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാളാണ് ഇത്.

വാറ്റ്‌ഫോർഡ്, ഹെയർഫീൽഡ്, ഹൈവയ്‌കോംബ് എന്നീ കുർബ്ബാന കേന്ദ്രങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഈ തിരുന്നാളിന് നേതൃത്വം നൽകും. ഫാ. ജിൽസൺ മുട്ടത്തുകുന്നേൽ, ഫാ. ടെബിൻ പുത്തൻപുരയിൽ എന്നിവർ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും.

ഒക്ടോബർ 19ന് ശനിയാഴ്ച ടെൻഹാം മോസ്റ്റ്  ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ച്  പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാളിന് തുടക്കമാകും. തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബ്ബാന .

ഒക്ടോബർ 20 ന് ഞായറാഴ്ച ഹെർഫീൽഡ്  സെന്റ്. പോൾസ് ചർച്ചിൽ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമർപ്പണം, ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശിർവാദം തുടർന്ന്   സ്നേഹവിരുന്നോടുകൂടി തിരുന്നാൾ ‌സമാപിക്കും.

മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ  നേതൃത്വത്തിൽ വിപുലമായ തിരുന്നാൾ സംഘാട കമ്മിറ്റി രുപീകരിച്ചു ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ജോമോൻ-07804691069, ഷാജി-07737702264, ജിനോബിൻ-07785188272, ജോമി-07828708861 എന്നിവരുമായി ബന്ധപ്പെടുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.