കോഴിക്കോട് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കപ്പെടുന്നു

കോഴിക്കോട്: ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കപ്പെടുന്നതായി സൂചന. മൂന്നു മാസത്തിനിടെ കോഴിക്കോട് നിന്ന് ആറു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലീം മതം സ്വീകരിച്ചതായിട്ടാണ് തെളിവുകള്‍.

അടുത്തയിടെ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഇസ്ലാമായ ആണ്‍സുഹൃത്തില്‍ നിന്നുണ്ടായ പീഡനത്തെതുടര്‍ന്നാണ് ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. കോച്ചിംങ് സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണി പെടുത്തി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ജൂലൈ ഏഴിന് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ

ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സുഹൃത്ത് മുഹമ്മദ് ജാസീം ജ്യൂസില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തി പീഡിപ്പിക്കുകയും പിന്നീട് പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായിട്ടാണ് കേസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കണ്ടുകിട്ടിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. മതപരിവര്‍ത്തന കേസുകളുടെ പട്ടികയിലാണ് ഈ കേസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൗ ജിഹാദ് വീണ്ടും കേരളത്തില്‍ ശക്തമാകുകയാണ് എന്നതിലേക്കാണ് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന അഭിപ്രായം ശക്തമായിരിക്കുകയാണ്.

ഹിന്ദു സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ലൗജിഹാദിന്റെ അപകടസാധ്യതകള്‍ പെണ്‍കുട്ടികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.