കോഴിക്കോട്:കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരുടെ മരണത്തിന്റെ പ്രധാന ഉത്തരവാദിയെന്ന് കരുതപ്പെടുന്ന ജോളി സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നുവെന്ന പ്രചരണം തെറ്റാണെന്ന് വികാരി ഫാ. ജോസ് എടപ്പാടി അറിയിച്ചു.
ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഗൂഢപ്രചരണം നടത്തുന്നതില്‍ പ്രമുഖപങ്കുവഹിക്കുന്ന ഒരു ചാനലാണ് ജോളിയുടെ കടും കൈകളെ ക്രിസ്തീയമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് ക്രിസ്തീയ കുടുംബങ്ങളില്‍ സയനൈഡ് നല്കിയുള്ള കൊലപാതകങ്ങള്‍ നിത്യസംഭവമാണെന്ന് അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിലും ജോളി സണ്‍ഡേസ്‌കൂള്‍ അധ്യാപികയായിരുന്നുവെന്ന് എഴുതിയിരുന്നു. ആ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയും ചെയ്തിരുന്നു. ക്രിസ്തീയവിരോധം തീര്‍ക്കാനെന്ന രീതിയില്‍ പ്രാര്‍ത്ഥനകളെയും കൂദാശകളുടെ അര്‍ത്ഥസത്തയെയും ചോദ്യം ചെയ്തുകൊണ്ട് പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫാ. ജോസ് എടപ്പാടിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വികാരിയച്ചന്‍ ജോളി ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാറുണ്ടായിരുന്നുവെന്നും പിടിഎ അംഗം ആയിരുന്നുവെന്നും അറിയിച്ചു.
I like marian pathram very much