ബുര്‍ക്കിനാ ഫാസോ: മുസ്ലീം തീവ്രവാദികളുടെ നരനായാട്ടില്‍ ബുര്‍ക്കിനാ ഫാസോയില്‍ ക്രൈസ്തവപ്രാതിനിധ്യം കുറയുന്നു. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗ്രാമങ്ങളില്‍ നിന്ന് ക്രൈസ്തവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശക്തവും ക്രൂരവുമായ നടപടികളാണ് തീവ്രവാദികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയോ അല്ലെങ്കില്‍ ഗ്രാമം വി്ട്ടുപോകുകയോ ചെയ്യണം എന്നാണ് ഉഗ്രശാസന. വിസമ്മതിക്കുന്നവരെ കൊല ചെയ്യുന്നു. സ്വത്തുവകകള്‍ നശിപ്പിക്കുന്നു.കാറ്റക്കെറ്റിസ്റ്റുകളെയോ ക്രൈസ്തവരെയോ അവിടെ കാണാന്‍ തീവ്രവാദികള്‍ ആഗ്രഹിക്കുന്നില്ല.
രണ്ടു ഗ്രാമങ്ങളില്‍ നിന്ന് മാത്രം രണ്ടായിരത്തോളം ആളുകള്‍ കുടിയൊഴിഞ്ഞുപോയി. ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ അഭയം തേടിയിരിക്കുകയാണ് അവര്‍ ഇസ്ലാമിക തീവ്രവാദികള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ അന്താരാഷ്ട്രഭീകരസംഘടനകളില്‍ നിന്ന് ലഭിക്കുന്നവയാണ് എന്നും ആരോപണമുണ്ട്.
സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ വനരോദനമാകുമ്പോള്‍ ക്രൈസ്തവരുടെ നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കുക മാത്രം ചെയ്യുന്നു.