കീവ്: യുക്രെയ്‌നെയും റഷ്യയെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് യുക്രെയ്‌നിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ അതിതീവ്രദു:ഖത്തിലും കഠിനകരമായ വേദനയിലും കഴിഞ്ഞുകൂടുന്ന അവസരത്തിലാണ് തങ്ങള്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്ന് പാപ്പായ്‌ക്കെഴുതിയ കത്തില്‍ മെത്രാന്മാര്‍ വ്യക്തമാക്കി. ഫാത്തിമായില്‍ മാതാവ് ആവശ്യപ്പെട്ടതുപോലെ യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുക. ദൈവമാതാവും സമാധാനരാജ്ഞിയുമായ മറിയം നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കും. കത്തില്‍ പറയുന്നു.
യുക്രെയ്‌നെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന യുക്രെയ്ന്‍ രൂപതയുടെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഓരോ വിശുദ്ധ ബലികള്‍ക്ക് ശേഷവും സ്വകാര്യമായും ഈ പ്രാര്‍ത്ഥന ചൊല്ലണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്്.
1917 ല്‍ ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റഷ്യ മാനസാന്തരപ്പെടുമെന്നും സമാധാനം പുലരുമെന്നും യുദ്ധം അവസാനിക്കുമെന്നും മാതാവ് വാക്ക് നല്കിയിരുന്നു. അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തിരുന്നു.
അക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പല രാജ്യങ്ങളും മാതാവിന്റെവിമലഹൃദയത്തിന് സമര്‍പ്പണം നടത്താറുണ്ട്.