‘ഞാന്‍ മാതാവിന്റെ കൈകളില്‍… ‘യുക്രെയ്‌നില്‍ നിന്നു ഒരു കത്തോലിക്കാ പത്രപ്രവര്‍ത്തകയുടെ സാക്ഷ്യം

ഞാന്‍ മാതാവിന്റെ കൈകളിലാണ്. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ ജപമാല കൈയില്‍ പിടിച്ചാണ് കിടന്നുറങ്ങുന്നത്. പരിശുദ്ധ അമ്മ എന്റെ സമീപത്തുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ നിന്നുള്ള ഒരു കത്തോലിക്കാ പത്രപ്രവര്‍ത്തകയുടെ ജീവിതസാക്ഷ്യമാണ് ഈ വാക്കുകള്‍. ഇഡബ്യുടിഎന്നുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സെന്റ് റീത്ത റേഡിയോയാണ് ഈ പത്രപ്രവര്‍ത്തകയുടെ വാക്കുകള്‍ ലോകത്തിന് നല്കിയിരിക്കുന്നത്.

സുരക്ഷാകാരണങ്ങളാല്‍ ഈ പത്രപ്രവര്‍ത്തകയുടെ പേര് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. യുക്രെയ്‌നില്‍ നിന്നുള്ള ചെറിയ വീഡിയോകളിലൂടെയാണ് ഈ സാക്ഷ്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ ക്രി്‌സ്തു എവിടെയാണെന്ന ചോദ്യം എന്റെ തലയ്ക്ക് മുകളിലുണ്ട്, പക്ഷേ എനിക്കറിയാം ക്രിസ്തു ഞങ്ങളെ സ്‌നേഹിക്കുന്നു, റഷ്യക്കാരെയും അമേരിക്കക്കാരെയും പോളണ്ടുകാരെയും സ്‌നേഹിക്കുന്നു. ഞങ്ങളെല്ലാം അവിടുത്തെ കുട്ടികളാണ്.

എന്നാല്‍ സാത്താനാണ് ഹൃദയങ്ങളില്‍ യുദ്ധവും നാശവും വിതയക്കുന്നത്. ഈ സാഹചര്യത്തില്‍ യുദ്ധക്കൊതിയന്മാരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്. മുഖം മറച്ച വീഡിയോയില്‍ ആ പത്രപ്രവര്‍ത്തക പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.