ഗ്രീസിലെ കുടിയേറ്റ ഭൂമി ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഗ്രീസിലെ ലെസ്‌ബോസ് ഐലന്റ് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കും. യൂറോപ്പിലെ കുടിയേറ്റഭൂമിയാണ് ഇത്. യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങളുടെ പ്രവേശന കവാടമാണ് ഇത്. യൂറോപ്പ് ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കുടിയേറ്റ ക്യാമ്പുകളും ഇവിടെയാണ്. 2016 ല്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചിരുന്നു.

സെപ്തംബറില്‍ പാപ്പ ഇവിടം സന്ദര്‍ശിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരത്തിലോ സന്ദര്‍ശനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കൊറോണ വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

2016 ല്‍ ലെസ്‌ബോസ് സന്ദര്‍ശിച്ചപ്പോള്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന മൂന്ന് സിറിയന്‍ കുടുംബങ്ങളെ പാപ്പ വത്തിക്കാനിലേക്ക് കൊണ്ടുപോയിരുന്നു. പേപ്പല്‍ പ്ലെയ്‌നില്‍ തന്നെയായിരുന്നു ആ യാത്ര.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.