ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 ന്

ല​ണ്ടന്‍; സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുക്കുന്ന മൂന്നാമത്  രൂപതാ ബൈബിൾ കൺവൻഷന്റെ ലണ്ടൻ റീജിയനിലെ കൺവൻഷൻ  ഒക്ടോബർ 24 ന് റെയ്ൻഹാമിലുള്ള ഔവർ ലേഡി ഓഫ് ലാസലെറ്റ് പള്ളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. വചന പ്രഘോണത്തിന് നേതൃത്വം നൽകുന്നത്  ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്റടർ .ഫാ.ജോർജ്ജ് പനയ്ക്കൽ വി.സി.യും   ടീം അഗങ്ങളായ ഫാ.ജോസഫ് എടാട്ട് വി.സി, .  ഫാ.ആന്റണി പറിങ്കി മാക്കിൽ വി.സി എന്നിവര്‍ ആയിരിക്കും. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കൽ  അനുഗ്രഹപ്രഭാഷണം നടത്തും.

കൺവൻഷന്റെ ഒരുക്കത്തിനായി ലണ്ടൻ റീജിയനിലെ എല്ലാ മിഷനുകളിലെയും പ്രപോസ്ഡ് മിഷനനുകളിലെയും വൈദീകരും, ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും മറ്റ് ഭക്ത സംഘനകളിലെയും അംഗങ്ങളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾക്ക് രൂപം നൽകി പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വചന ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്

പള്ളിയുടെ വിലാസം: 
ഔവർ ലേഡി ഓഫ് ലാ സലെറ്റ്, 1 റെയിൻഹാം,  RM13 8SR.


ലണ്ടൻ റീജിയൻ ബൈബിൾ കൺവൻഷനിൽ പങ്കെടുത്ത്  തിരുവചന നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനായി എല്ലാവരേയുംസ്വാഗതം ചെയ്യുന്നതായി ലണ്ടൻ റീജിയൻ കൺവൻഷൻ കൺവീനർ  ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.






മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.