മാനന്തവാടി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പേരില്‍ വര്‍ഗ്ഗീയവിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമം ഖേദകരമാണെന്ന് മാനന്തവാടി ലിറ്റില്‍ ഫഌവര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നത് സംബന്ധിച്ച് കുട്ടികള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങള്‍ വിവാദമാക്കുന്നത് വസ്തുതകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെയാണ്. കുട്ടികള്‍ക്ക് ഷാളും മാസ്ക്കും ഒരുമിച്ച് ധരിച്ച് ക്ലാസില്‍ ഇരിക്കുന്നതിനുളഅള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വേണ്ടി ക്ലാസുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഷാള്‍ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിരുന്നു. യു പി സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുകുട്ടികള്‍ക്ക് ഷാളും മാസ്ക്കും ഉപയോഗിച്ചുകൊണ്ട് ക്ലാസുകളില്‍ പങ്കെടുക്കുന്നത് അസൗകര്യമായിരിക്കും.
പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടര്‍ന്നുള്ള ദിവസങ്ങളിലും സ്കൂളില്‍ വന്നിട്ടില്ല. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെയാണ് മദ്രസ അധ്യാപകനായ വ്യക്തി പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഹെഡ്മിസ്ട്രസ് വ്യക്തമാക്കി.
ഇന്ത്യയിലുടനീളം വ്യാപിക്കുന്ന ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ചില തല്പരകക്ഷികള് ഈ സംഭവം വിവാദമാക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.