ആറര കോടി പേര്‍ കേട്ട ഈ ഹാലേലൂയ്യ ഗാനം പാടിയത് അറുപത്തിനാലുകാരനായ വൈദികന്‍

സോഷ്യല്‍ മീഡിയ ഓരോ ദിവസവും ഓരോ താരത്തിന് ജന്മം നല്കാറുണ്ട് ഇപ്പോള്‍ അതുപോലൊരു താരോദയമാണ് സംഭവിച്ചിരിക്കുന്നത്. അയര്‍ലണ്ടുകാരനായ ഫാ. റെയ് കില്ലി എന്ന അറുപത്തിനാലുകാരനായ വൈദികനാണ് ഈ പുതിയ താരം.

പുരോഹിത ശുശ്രൂഷയില്‍ വ്യാപരിക്കുമ്പോഴും സംഗീതത്തിന്റെ ഉപാസകനായിരുന്നു എന്നും ഇദ്ദേഹം. പക്ഷേ ആ സ്വരമാധുരി ലോകത്തിന്റെ മുഴുവന്‍ പ്രശംസനേടിയതും തിരിച്ചറിഞ്ഞതും 2014 ല്‍ ആയിരുന്നുവെന്ന് മാത്രം. അതിന് കാരണമായതാകട്ടെ ഒരു വിവാഹച്ചടങ്ങും. ആ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം ആലപിച്ച ഹാല്ലേലൂയ്യ ഒട്ടും വൈകാതെ വൈറലായി. ആറര കോടിയിലധികം പേര്‍ ആ ഗാനം കേട്ടു.

അച്ചന്‍ വൈറലായതോടെ അദ്ദേഹത്തെ തേടി പുതിയ അവസരങ്ങളുമെത്തി. ബ്രിട്ടീഷ് ഗോള്‍ഡ് ടാലന്റ് ഷോയില്‍ പ്‌ങ്കെടുക്കാനുള്ള അവസരമായിരുന്നു അതിലൊന്ന് അടുത്തയിടെ അച്ചന്‍ ഷോയില്‍ പങ്കെടുത്തു.

എവരിബഡി ഹാര്‍ട്‌സ് എന്ന ഗാനം അദ്ദേഹം പാടിതീര്‍ത്തപ്പോള്‍ ജഡ്്ജസ് പോലും സ്വയം മറന്ന് കൈയടിച്ചുപോയി. അഭിനന്ദനപ്രവാഹങ്ങള്‍ക്കിടയില്‍ അച്ചന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.

ദൈവത്തെ മഹത്വപ്പെടുത്താന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക. ദൈവം തന്ന കഴിവുകള്‍ െൈദവത്തിന് വേണ്ടി തന്നെ പ്രയോജനപ്പെടുത്തുക. ഫാ. കില്ലിയുടെ ജീവിതം നമ്മോട് പറയുന്ന കാര്യങ്ങള്‍ ഇവയൊക്കെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.