അസാധാരണ മിഷന്‍ മാസാചരണം; സീറോ മലബാര്‍ സഭയില്‍ വിപുലമായ കര്‍മ്മപരിപാടികള്‍

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത അസാധാരണ മിഷന്‍ മാസാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍സഭയില്‍ സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷനും സംയുക്തമാ.യി വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു.

ഒക്ടോബര്‍ മാസം മുഴുവന്‍ എല്ലാ കുടുംബങ്ങളിലും സമര്‍പ്പിത സമൂഹങ്ങളിലും ഇടവകകളിലും മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രാര്‍ത്ഥന ചൊല്ലണം. മാസത്തിലെ എല്ലാ ദിവസവും മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ഫിയാത്ത് മിഷന്റെ സഹകരണത്തോടെ ലഭ്യമാകും രൂപതകളും സമര്‍പ്പിത സമൂഹങ്ങളും അല്മായ പ്രേഷിതരും നടത്തുന്ന ധ്യാനകേന്ദ്രങ്ങളില്‍ മിഷനെക്കുറിച്ചുള്ള അവബോധം നല്കുന്ന ഒരു മിഷന്‍ ധ്യാനമെങ്കിലും നടത്തണം.

മിഷന്‍ ഞായര്‍ കൂടുതല്‍ തീക്ഷണതയോടെ ആചരിക്കണം. മിഷന്‍ റാലി, മിഷന്‍ എക്‌സിബിഷന്‍ എന്നിവയും സംഘടിപ്പിക്കണം. കുടുംബക്കൂട്ടായ്മകളിലും മിഷനെക്കുറിച്ച് ചര്‍ച്ച ചെയ്യണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.