മുറിയപ്പെട്ട തിരുവോസ്തി ദൈവസ്‌നേഹത്തിന്റെ അടയാളവും മനുഷ്യജീവിതത്തിന്റെ ആശ്വാസവുമാണ്. വിശുദ്ധരായ വിശുദ്ധരെല്ലാം ദിവ്യകാരുണ്യത്തോട് അദമ്യമായ ഭക്തിയും സ്‌നേഹവും ഉളളവരായിരുന്നു. ഒരായിരം വര്‍ഷം ലൗകികമായ യശസില്‍ ആനന്ദം കൊണ്ട് കഴിയുന്നതിനെക്കാള്‍ എത്രയോ മഹത്തരമാണ് ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിലെ ഈശോയുമായുള്ള മധുര സഹവാസത്തില്‍ കഴിയുന്നത് എന്നാണ് വിശുദ്ധ പാദ്രെ പിയോ പറഞ്ഞിരുന്നത്. അതുപോലെ ദിവ്യകാരുണ്യം ഭക്ഷിച്ചുമാത്രം വര്‍ഷങ്ങളോളം ജീവന്‍ നിലനിര്‍ത്തിയ പുണ്യാത്മാക്കളെക്കുറിച്ചും നമുക്കറിയാം.
എന്നിട്ടും പലപ്പോഴും നാം ദിവ്യകാരുണ്യത്തിന് പിന്നിലുള്ള സ്‌നേഹത്തെക്കുറിച്ച മനസ്സിലാക്കാതെ പോകുന്നു. അര്‍ഹിക്കുന്ന ആദരവും ബഹുമാനവും കൊടുക്കാതെയും പോകുന്നു. അത്തരം തിരിച്ചറിവുകളില്ലാത്തവര്‍ക്ക് മുറിവേറ്റവന്റെ മുറിപ്പാടുകളെയും അവന്റെ സ്‌നേഹത്തെയും കാണിച്ചുകൊടുക്കുന്ന ഗാനമാണ് മുറിവേറ്റവന്റെ മുറിപ്പാടുകളൊക്കെയും തിരുഓസ്തിയിലുണ്ട് എന്നു തുടങ്ങുന്ന ഗാനം. ദിവ്യകാരുണ്യഭക്തിയാല്‍ പ്രചോദിതനായി നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുളള എസ് തോമസാണ് ഈ ഗാനത്തിന്റെയും രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ളത് സോണി ആന്റണിയാണ് ഗായകന്‍.
ഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണം എന്ന ലക്ഷ്യം ഏറ്റെടുത്തു നിര്‍വഹിക്കുന്ന എസ് തോമസിന്റെ ഗാനജീവിതം കൂടുതല്‍ സഫലമാകട്ടെ. അനേകര്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ ദൈവത്തെ അറിയാന്‍ ഇടവരുത്തുകയും ചെയ്യട്ടെ.ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ ചേര്‍ത്തിരിക്കുന്നു.