ഇക്വഡോര്‍: ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ കേസുകളില്‍ അബോര്‍ഷന്‍ കുറ്റവിമുക്തനാക്കാനുള്ള ബില്‍ പാസാക്കാനുള്ള നിയമസഭയുടെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി. കത്തോലിക്കാ സഭയുടെയും സിവില്‍ സംഘടനകളുടെയും ഇടപെടല്‍ മൂലമാണ് നിയമസഭയ്ക്ക് ബില്‍ പാസാക്കാന്‍ കഴിയാതെ പോയത്. അഞ്ച് വോട്ടാണ് നിര്‍ണ്ണായകമായത്.
മാനസിക തകരാറുള്ള സ്ത്രീ ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയാകുന്ന സാഹചര്യത്തിലോ അമ്മയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യത്തിലോ മാത്രമാണ് ഇക്വഡോറില്‍ അബോര്‍ഷന് നിയമപ്രകാരം അനുവാദം നല്കിയിട്ടുള്ളത്.
ഒരു സിവിലൈസഡ് സൊസൈറ്റിക്ക് ഒരിക്കലും അബോര്‍ഷനെ അനുകൂലിക്കാന്‍ കഴിയില്ലെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ് ആല്‍ഫ്രെഡോ ജോസ് പറഞ്ഞു. സ്ത്രീയുടെയോ പുരുഷന്റെയോ കുടുംബത്തിന്റെയോ വേദനയ്ക്ക് ഇത് ഉത്തരവുമല്ല. അബോര്‍ഷന്‍ ഒരിക്കലും ഒരു പരിഹാരമല്ല അതൊരു ഡ്രാമയാണ്. ഓരോ സമൂഹത്തിന്റെയും പരാജയമാണ്. അദ്ദേഹം തുടര്‍ന്നു പറഞ്ഞു.