കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ കീഴടക്കിയതോടെ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ക്ക് ഇരകളാകേണ്ടിവരുന്നത് ക്രൈസ്തവരാണെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു. ക്രൈസ്തവരെ തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്. സംശയം തോന്നുന്ന വ്യക്തികളുടെ ഫോണ്‍ പരിശോധിക്കുകയും ബൈബിള്‍ ആപ്പുകള്‍ മറ്റും കണ്ടെത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ സംഭവസ്ഥലത്ത് വച്ചുതന്നെ അവരെ കൊന്നുകളയും.
12 വയസിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികളുള്ള ക്രൈസ്തവകുടുംബങ്ങള്‍ അവരുടെ വീടുകളില്‍ X എന്ന് മാര്‍ക്ക് ചെയ്യണമെന്നാണ് ഉത്തരവ്. ഇപ്രകാരം മാര്‍ക്ക് ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളെ താലിബാന്‍ കൈവശപ്പെടുത്തും. ഇനി ഏതെങ്കിലും വീട്ടുകാര്‍ ഇപ്രകാരം മാര്‍ക്ക് ചെയ്യാതിരിക്കുകയും ആ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്താല്‍ ആ കുടുംബത്തെ മുഴുവന്‍ ഭീകരര്‍ വെടിവച്ചുകൊല്ലും. 25 ന് മേല്‍ പ്രായമുള്ള വിവാഹിതയെ കണ്ടെത്തിയാല്‍ അവളുടെ ഭര്‍ത്താവിനെ കൊല്ലുകയും സ്ത്രീയെ ലൈംഗിക അടിമയാക്കി വില്ക്കുകയും ചെയ്യും. ഭര്‍ത്താക്കന്മാരും പിതാക്കന്മാരും തങ്ങളുടെ ഭാര്യമാരെയും പെണ്‍മക്കളെയും താലിബാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് നല്കിയിരിക്കണം. താലിബാന് ചാരന്മാരുണ്ടെന്നത് ക്രൈസ്തവരുടെ ജീവിതം വീണ്ടും ദുരിതമയമാക്കിയിരിക്കുകയാണ്. പെണ്‍കുട്ടികളെയും സ്ത്രീകളെയും തേടി നടക്കുകയാണ് ഭീകരര്‍.
അടഞ്ഞുകിടക്കുന്ന ഓരോ വീടിന്റെയും വാതിലില്‍ ഭീകരുടെ മുട്ടു എപ്പോള്‍ വേണമെങ്കിലും മുഴങ്ങാം. അതിന്റെ മുഴക്കത്തിന് ഭീതിയോടെ കാതോര്‍ത്തിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍.