പത്തുപ്രമാണങ്ങള്‍ക്ക് പകരം പ്രസിഡന്റിന്റെ ഉദ്ധരണികള്‍! ചൈനയില്‍ ക്രൈസ്തവ വിശ്വാസത്തിന് നേരെ വീണ്ടും ആക്രമണം

ബെയ്ജിംങ്: ചൈനയിലെ ദേവാലയങ്ങളില്‍ നിന്ന് പത്തുപ്രമാണങ്ങളുടെ ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നും ചൈനീസ് പ്രസിഡന്റിന്‌റെ ഉദ്ധരണികള്‍ പകരം വയ്ക്കണമെന്നും ഓര്‍ഡര്‍ ഇറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ബിറ്റര്‍ വിന്റര്‍ മാഗസിനാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

ദൈവപ്രമാണങ്ങള്‍ക്ക് പകരം പ്രസിഡന്റിന്റെ ഉദ്ധരണികള്‍ വയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പറയുന്നത് അനുസരിക്കുക മാത്രമേ ചെയ്യാന്‍ കഴിയൂ. ഇല്ലെങ്കില്‍ പള്ളികള്‍ അടച്ചൂപൂട്ടേണ്ടതായി വരും. ഗവണ്‍മെന്റിന്റെ ഭാഗത്തുന ിന്ന് തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മതപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും തടസ്സപ്പെടുത്തുക എന്നതായിരുന്നു ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യ നടപടി.

പിന്നെ കുരിശുതകര്‍ക്കല്‍ ആരംഭിച്ചു. ഇപ്പോള്‍ ഏറ്റവും ഒടുവിലായി പത്തുപ്രമാണങ്ങള്‍ നീക്കം ചെയ്യണമെന്നായി. ചൈനയിലെ ക്രൈസ്തവവിശ്വാസത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അധികാരികള്‍.

പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സുവിശേഷപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.