സംസാരം ഒരു കലയാണ്. എന്നാല്‍ അതോടൊപ്പം അതൊരു ആത്മീയ വിരുന്നുകൂടിയാകണം. നാം സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ആശ്വാസവും സന്തോഷവും സമാധാനവും അത് പ്രദാനം ചെയ്യണം. എന്നാല്‍ എന്തു ചെയ്യാം, പലരുടെയും സംസാരം അത്ര ഹൃദ്യമല്ല. ദേഷ്യം, അസൂയ, കോപം, അശ്ലീലം, ശാപം എന്നിവയെല്ലാം കലര്‍ന്ന എത്രയോ സംസാരങ്ങളാണ് നമ്മുടെ ചുറ്റിനും ഉയരുന്നത്. എന്നാല്‍ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്.
നിങ്ങളുടെ അധരങ്ങളില്‍ നിന്ന് തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ച് സംസാരിക്കുവിന്‍ ( എഫേസോസ് 4:29)
അതുകൊണ്ട് നമ്മുക്ക് സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം. മറ്റുള്ളവരെ വളര്‍ത്തിയില്ലെങ്കിലും തളര്‍ത്താത്ത സംഭാഷണം നടത്താനെങ്കിലും ശ്രമിക്കാം. വാളുകള്‍ കൊണ്ട് മുറിഞ്ഞവരെക്കാള്‍ വാക്കുകൊണ്ട് മുറിഞ്ഞവരാണ് ഇവിടെ ഏറെയും എന്ന കാര്യവും മറക്കാതിരിക്കാം.