കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിന്റെ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിഥിയായി കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് കേരളത്തില്‍ എത്തുന്നതിന് എതിരെ മുഖ്യമന്ത്രിക്ക് സിഎസ്‌ഐ യുടെ സഭയുടെ നിവേദനം. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ വല്‍സന്‍ തമ്പു ആണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കിയിരിക്കുന്നത്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിന്റെ പേരില്‍ അഴിമതി ആരോപണം നിലവില്‍ ഉള്ളതുകൊണ്ട് അദ്ദേഹം സംസ്ഥാനത്തിന്റെ അതിഥിയായി എത്തുമ്പോള്‍ ആ ആരോപണങ്ങളെ വെള്ളപൂശുകയാണ് ചെയ്യുന്നതെന്നാണ് വല്‍സന്‍ തമ്പുവിന്റെ ആരോപണം. മെമ്മോറാണ്ടത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഗവണ്‍മെന്റ് ഗൗരവത്തോടെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തമ്പു മാധ്യമങ്ങളോട് പറഞ്ഞു.

യുനൈറ്റഡ് ചര്‍ച്ചസ് ഓഫ് നോര്‍ത്തിന്റെയും സൗത്തിന്റെയും ക്ഷണപ്രകാരമാണ് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് പത്‌നി സമേതനായി കേരളത്തില്‍ എത്തുന്നത്. ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ പത്തുവരെയാണ് ആര്‍ച്ച്ബിഷപ്പിന്റെ ഇന്ത്യാസന്ദര്‍ശനം.

ഇന്ത്യാസന്ദര്‍ശനത്തിന്റെ ഭാഗമായി ഓഗസ്റ്റ് മൂന്നിന് ഇദ്ദേഹം കോട്ടയത്ത് എത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.