വത്തിക്കാന്‍ സിറ്റി: ലത്തീന്‍ കാനോന്‍ നിയമത്തിന്റെ നവീകരണം പൂര്‍ത്തിയായി. 2007 മുതല്‍ നടന്നുവരുന്ന പരിഷ്‌ക്കരണം പൂര്‍ത്തിയായി ഇന്നലെയാണ് പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ബാല ലൈംഗികപീഡകര്‍ക്ക് കനത്ത ശിക്ഷ നല്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഔദ്യോഗികപദവികള്‍ നഷ്ടമാകുകയും ചെയ്യും. വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മാത്രമല്ല സഭാ സേവനം ചെയ്യുന്ന അല്മായര്‍ക്കും ഈ നിയമം ബാധകമാണ്.
പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുക, അശ്ലീല ചിത്രങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയെല്ലാം മനുഷ്യവ്യക്തിയുടെ ജീവന്‍, മാഹാത്മ്യം, സ്വാതന്ത്ര്യം എന്നിവയ്‌ക്കെതിരെയുളള കുറ്റമായി കരുതി കര്‍ശന ശിക്ഷകള്‍ നല്കും. ഡിസംബര്‍ എട്ടുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോട് കരുണ കാണിക്കുന്നതിനോടൊപ്പം അവരെ തിരുത്തുകയും വേണമെന്ന് മാര്‍പാപ്പ പ്രമാണരേഖയില്‍ പറയുന്നു.