മയക്കുമരുന്നിനെതിരെ പോരാടുന്ന ബിഷപ്പിന് വധഭീഷണി

കൊളംബിയ: മയക്കുമരുന്നിനെതിരെ പോരാടുന്ന ബിഷപ് റൂബന്‍ ദാരിയോ ജാരാമില്ലോയ്ക്ക് വധഭീഷണി. കൊളംബിയായുടെ പ്രമുഖ തുറമുഖനഗരത്തിലാണ് ഇദ്ദേഹത്തിന്റെ രൂപത ബെനവെഞ്ചുറ.

സുവിശേഷം പ്രഘോഷിക്കുകയും അക്രമം തള്ളിക്കളയുകയുമാണ് അദ്ദേഹം പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് കടത്ത്, ആസൂത്രിത കുറ്റകൃത്യങ്ങള്‍ എന്നിവ ഇവിടെ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശബ്ദിക്കുന്നതുകൊണ്ടാണ് കൊളളസംഘത്തില്‍ നിന്ന് ഇദ്ദേഹത്തിന് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ബിഷപ് റൂബന് വധഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് കൊളംബിയന്‍ ബിഷപ്‌സ് കോണ്‍്ഫ്രന്‍സ് ആവശ്യപ്പെട്ടു. നല്ലിടയനും പ്രവാചകനുമാണ് ബിഷപ് റൂബന്‍. പ്രവാചകധീരത കൊണ്ടാണ് അദ്ദേഹം ഇവിടെത്തെ അക്രമങ്ങളെ അപലപിക്കുന്നതും തിന്മയ്‌ക്കെതിരെ പോരാടുന്നതും. ഇവിടെയെന്തു സംഭവിച്ചാലും അദ്ദേഹം ഇരയായിരിക്കും. കൊളംബിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സെക്രട്ടറി ജനറല്‍ ഫാ. ദാരിയോ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.