വെര്‍മോണ്ട്: ഒരു വ്യക്തി വൈദികനാകുമ്പോള്‍ തന്റെ അധികാരിയായ മെത്രാനെ അനുസരിക്കാമെന്ന് വാക്ക് നല്കുന്നുണ്ട്. ബ്രഹ്മചര്യത്തിനൊപ്പം അനുസരണവ്രതം കൂടി അവര്‍ എടുക്കുന്നുണ്ട്. ശുശ്രൂഷാ ജീവിതത്തില്‍ അത് പാലിക്കാന്‍ വൈദികര്‍ ബാധ്യസ്ഥരുമാണ്.
എന്നാല്‍ അനുസരണക്കേട് കാട്ടിയാലോ? ഒരു വൈദികന്റെ അനുസരണക്കേടിന് മെത്രാന്‍ അദ്ദേഹത്തെ പ്രസ്തുത സ്ഥാനത്തിന് നിന്ന് നീക്കം ചെയ്തു. വെര്‍മോണ്ട്, സ്പ്രിംങ്ഫീല്‍ഡ് ഹോളിഫാമിലി ഇടവകയിലെ ഫാ. പീറ്റര്‍ വില്യമിനെയാണ് രൂപതാധ്യക്ഷന്‍ ക്രിസ്റ്റഫര്‍ നീക്കം ചെയ്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതും മാസ്‌ക്ക് ധരിക്കാത്തതുമാണ് നടപടിക്ക് കാരണം. വാക്‌സിന്‍ സ്വീകരിക്കണമെന്നും മാ്‌സ്‌ക്ക് ധരിക്കാതെ ശുശ്രൂഷ നിര്‍വഹിക്കരുതെന്നും മെത്രാന്റെ ഓഫീസില്‍ നിന്ന് തന്നെ കര്‍ശനനിര്‍ദ്ദേശം നല്കിയിരുന്നതാണ്. പലവട്ടം ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വളരെ ഖേദത്തോടെ ഇത്തരമൊരു തീരുമാനം താന്‍ എടുത്തതെന്ന് ഇതോട് അനുബന്ധിച്ച പ്രസ്താവനയില്‍ മെത്രാന്‍ അറിയിച്ചു.
മാര്‍ച്ച് എട്ടിന് ഇടവകക്കാര്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യമുള്ളത്.