ജീവന് നേരെ വീണ്ടും വെല്ലുവിളി: വനിതാദിനത്തിലും അബോര്‍ഷന്‍ നയത്തിന് പിന്തുണയോടെ ബൈഡന്‍

വാഷിംങ്ടണ്‍: ലോകവനിതാദിനത്തിലും ്അബോര്‍ഷന്‍ അനുകൂല നിലപാട് ആവര്‍്ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിന് ഓരോ സ്ത്രീക്കും പെണ്‍കുട്ടികള്‍ക്കും അവകാശം ഉറപ്പുവരുത്തിയിട്ടുണ്ട് എന്നാല്‍ അത് രാജ്യത്തിന്റെയും ലോകത്തിന്റെയും സമൃദ്ധിയും സ്ഥിരതയും സുരക്ഷിതത്വവും കൂടി കണക്കിലെടുത്തായിരിക്കണം. മാന്യതയ്ക്കും തുല്യതയ്ക്കും അതിരുകളില്ലാത്ത സാധ്യതകള്‍ക്കും വേണ്ടിയുളള നമ്മുടെ ശ്രമങ്ങളെ പുനനിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവം നല്കിയിരിക്കുന്ന മുഴുവന്‍ സാധ്യതകളെയും ലിംഗമോ മറ്റ് ഘടകമോ പരിഗണിക്കാതെ ഉപയോഗിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബൈഡന്‍ മനുഷ്യമഹത്വത്തിനും തുല്യതയ്ക്കും വേണ്ടി സംസാരിക്കുന്നുണ്ടെങ്കിലും അത് കത്തോലിക്കാസഭയുടെ പ്രബോധനങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെ ജീവന്‍ എല്ലാഅവസ്ഥയിലും പരിരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.