വത്തിക്കാന്‍ സിറ്റി: സമ്മാനമായി കിട്ടിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ലേലത്തിന് വയ്ക്കുന്നു. ലേലത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനാണ് പ്ലാന്‍.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് ജൂലൈയില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ സമ്മാനമായി ലഭിച്ചത്. ഉഗാണ്ടയിലെ അനാഥരായ കുട്ടികള്‍ക്ക് സ്‌കൂളും ഓര്‍ഫനേജും പണിയാനുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ബൈക്ക് ലേലം ചെയ്യുന്നത്.