ബ്രിസ്‌ബെയ്ന്‍: അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥികളായ ജനതയ്ക്ക് വേണ്ടി ഭരണകൂടത്തോട് കത്തോലിക്കാസഭയുടെ അഭ്യര്‍ത്ഥന. അഭയാര്‍ത്ഥികളായ അഫ്ഗാന്‍ജനതയില്‍ ഇരുപതിനായിരം പേര്‍ക്കെങ്കിലും അഭയം നല്കണമെന്നാണ് സഭയുടെ അഭ്യര്‍ത്ഥന. ബ്രിസ്‌ബെയ്ന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ക്ക് കൊളറിഡ്ജാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്ണിന് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചിരിക്കുന്നത്.
നിലവില്‍ മൂവായിരം പേരെ മാത്രം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ എണ്ണായിരത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്കിയിട്ടുണ്ട്. ഈ മാനുഷികത തുടര്‍ന്നും ഉണ്ടാവണമെന്നാണ് ആര്‍ച്ചുബിഷപ്പിന്റെ അഭ്യര്‍ത്ഥന.