1917 ല്‍ ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ മറിയം ആവശ്യപ്പെട്ടത് റഷ്യയെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണം എന്നായിരുന്നു. ഇപ്പോഴിതാ ആ സമര്‍പ്പണം പുതുക്കപ്പെടുന്നു. 2022 മാര്‍ച്ച് 25 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ അവസരത്തില്‍ റഷ്യയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് മുമ്പ് സമര്‍പ്പിച്ചതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.
1942 ഒക്ടോബര്‍ 31
രണ്ടാം ലോകമഹായുദ്ധത്തിന്റെ മധ്യത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ തന്റെ റേഡിയോ സന്ദേശത്തിലൂടെയാണ് ഈ ആദ്യസമര്‍പ്പണം നടത്തിയത്.
1952 ജൂലൈ 7
വിശുദ്ധ സിറിലിന്റെയും മെത്തോഡിയസിന്റെയും തിരുനാള്‍ ദിനത്തില്‍ പിയൂസ് പന്ത്രണ്ടാമന്‍ തന്നെ, അപ്പസ്‌തോലിക ലേഖനത്തിലൂടെ റഷ്യയെ മുഴുവനായും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു.
1964 നവംബര്‍ 21
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മൂന്നാം സെഷന്റെ അവസാനത്തില്‍ പോള്‍ ആറാമന്‍ മാതാവിന്റെ വിമലഹൃദയത്തിന് മുഴുവന്‍ ലോകത്തെയും സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ സ്മരണയ്ക്കായി ഗോള്‍ഡന്‍ റോസ ഫാത്തിമായിലേക്ക് അയ്ക്കുകയുമുണ്ടായി
1984 മാര്‍ച്ച് 25
ജോണ്‍ പോള്‍ രണ്ടാമന്‍ 1984 ല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ലോകത്തെ സമര്‍പ്പിച്ചു.