‘റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്‌ന്റെ പ്രതിരോധം ഒരു അത്ഭുതം’

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള യുക്രെയ്‌ന്റെ പ്രതിരോധം ഒരു അത്ഭുതമാണെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് സിവിയാറ്റോസ്ലാവ് ഷെവുചുക്ക്. 1920 ല്‍ നടന്ന മിറാക്കിള്‍സ് ഓണ്‍ ദ വിസ്റ്റുലയുമായിട്ടാണ് അദ്ദേഹം ഇപ്പോഴത്തെ യുദ്ധത്തെ താരതമ്യം ചെയ്തത്. ശക്തരായ റഷ്യന്‍ റെഡ് ആര്‍മിയെ അംഗസംഖ്യയില്‍ കുറവായ പോളീഷ് സേന പരാജയപ്പെടുത്തിയതായിരുന്നു ഇത്.

ഭീകരമായ യുദ്ധത്തിന്റെ പതിമൂന്നാം ദിവസത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മാര്‍ച്ച് എട്ടിന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സ്‌നേഹത്തിന്റെ ശക്തി കൊണ്ടും ജന്മനാടിനോടുള്ള സ്‌നേഹം കൊണ്ടും യുക്രെയ്ന്‍ ജനതയുടെ ഐക്യം കൊണ്ടും നാം ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു.

പേപ്പല്‍ പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി വ്യാഴാഴ്ച യുക്രെയ്ന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.