അനുദിനമുള്ള വിശുദ്ധ ബലികള്‍,വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍, ഉപവാസം, നൊവേനകള്‍… ചിലരുടെയൊക്കെ പ്രാര്‍ത്ഥനകള്‍ ഇങ്ങനെ നീണ്ടുപോകുന്നവയാണ്. എന്നാല്‍ ഇത്തരക്കാര്‍ തന്നെ ചില അവസരങ്ങളില്‍ പറയുന്നത്‌കേള്‍ക്കാം, പ്രാര്‍ത്ഥിച്ചിട്ടൊന്നും ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നില്ലെന്ന്..
പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം കിട്ടുമെന്നൊക്കെയുള്ള നമ്മുടെ വിശ്വാസം ഇത്തരം നിമിഷങ്ങളിലാണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം പറയുന്ന ഇക്കാര്യം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ക്ഷമിക്കുവിന്‍( മര്‍ക്കോസ് 11:25)
ജീവിതപങ്കാളിയോടോ അടുത്തബന്ധുക്കളോടോ അയല്‍ക്കാരോടോ മാതാപിതാക്കളോടോ മനസ്സില്‍ വെറുപ്പും വിദ്വേവും കാത്തുസൂക്ഷിച്ചിട്ടാണോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതെന്ന് ഓരോരുത്തരും വ്യക്തിപരമായി വിലയിരുത്തട്ടെ.