പരീക്ഷകളില്‍ മികച്ച വിജയം നേടാം,വചനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിക്കൂ

കോവിഡിനെ അതിജീവിച്ച് കുട്ടികള്‍ വീണ്ടും അധ്യയനത്തിനായി ഓഫ് ലൈന്‍ ക്ലാസുകളെ സമീപിക്കുകയും പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. രണ്ടുവര്‍ഷത്തോളം ഓണ്‍ലൈന്‍ ക്ലാസുകളിലിരുന്നതിന്റെ മടുപ്പും വിരസതയും അലസതയും പല വിദ്യാര്‍ത്ഥികളെയും നേരിട്ടുബാധിക്കുന്നത് ഈ പരീക്ഷാ ദിനങ്ങളിലായിരിക്കും. പരീക്ഷ വരുമ്പോള്‍ പൊതുവെ പേടിയും ആകുലതയും പല വിദ്യാര്‍ത്ഥികളെയും പിടികൂടാറുമുണ്ട്. ഇതിന് പുറമെയാണ് ജോലിക്കുവേണ്ടിയും വിദേശത്തേക്കു പറക്കാന്‍വേണ്ടിയുമുള്ള പരീക്ഷകള്‍. IELTS, OTT പോലെയുള്ള നിരവധി പരീകഷകളെക്കുറിച്ച് നമുക്കറിയാം.

പരീക്ഷ ഏതുമായിക്കൊള്ളട്ടെ അത്തരം പരീക്ഷകളെ ദൈവത്തിന്റെ കരം പിടിച്ചും അവിടുത്തെ വചനത്തിന്റെ ശക്തിയിലാശ്രയിച്ചും നേരിടുക എന്നതാണ് നമുടെ മുമ്പിലുളള ഏകമാര്‍ഗ്ഗം.വചനം പറഞ്ഞുപ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് അത് നിഷേധിക്കാനാവില്ല, കാരണം അത് അവിടുത്തെ വാക്ക് തന്നെയാണല്ലോ. സോഷ്യല്‍ മീഡിയായിലൂടെ ഏറെ സുപരിചിതനായ ഫാ. ഏലിയാസ് പരീക്ഷയെഴുതുന്നവരോടായി നിര്‍േേദ്ദശിക്കുന്ന ചില വചനഭാഗങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. അച്ചന്റെ വീഡിയോ മുഴുവന്‍ കാണുന്നതിനായി ചുവടെ ലിങ്കും ചേര്‍ത്തിട്ടുണ്ട്.
വചനഭാഗങ്ങള്‍: സെഫാനിയ 3:17, ഫിലിപ്പി 4:13, ഏശയ്യ 41:13, ജ്ഞാനം 7:7, യോഹ 14:26, സങ്കീ 46:10, ഏശയ്യ 41:10, നിയമാ 28:6, ഏശയ്യ 50:4, ജെറ 29:11



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.