കൊളംബിയ: 24 ആഴ്ചവരെയുള്ള ഗര്‍ഭകാലത്തെ അബോര്‍ഷന്‍ കുറ്റവിമുക്തമാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിലപാടുമായി കത്തോലിക്കാസഭ. ഫെബ്രുവരി 21 നാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ കോര്‍ട്ട് ഓഫ് കൊളംബിയ വിവാദമായ വിധി പ്രസ്താവിച്ചത്.
ഇതനുസരിച്ച് 24 ആഴ്ച വരെയുള്ള അബോര്‍ഷന്‍ കുറ്റവിമുക്തമാണ്. ജീവനുനേരെയുള്ള അധാര്‍മ്മികമായ പ്രവൃത്തിയാണിതെന്നും അക്രമം പരിശീലിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും കൊളംബിയായിലെ മെത്രാന്മാര്‍ പ്രതികരിച്ചു. ഗര്‍ഭം മറ്റൊരു ജീവനുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്. ആ ജീവന്‍ സംരക്ഷിക്ക്‌പ്പെടേണ്ടത് അത്യാവശ്യമാണ്. കൊളംബിയായുടെ പ്രസിഡന്റ് ഇവാന്‍ മാര്‍ക്വീസും കോടതി വിധിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്.