അപകടങ്ങള്‍ എപ്പോഴും ജീവിതത്തിലേക്ക് കടന്നു വരാം. യാത്രയ്ക്കിടയില്‍ ആയിരിക്കുമ്പോള്‍ മാത്രമല്ല വീട്ടിനുള്ളില്‍ കഴിയുമ്പോഴും. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം ഏറെ സഹായകരമാണ്. അതുകൊണ്ട് നമുക്ക് മാതാവിനെ വിളിച്ച് ഇപ്രകാരം അപേക്ഷിക്കാം:
പരിശുദ്ധ മറിയമേ, കന്യകയായ ദൈവമാതാവേ, നിര്‍മ്മലജാതേ, അങ്ങയെ ഈ ഭവനത്തിന്റെ നാഥയും ഉടമസ്ഥയുമായി ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. അങ്ങയുടെ കറയില്ലാത്ത ഉത്ഭവത്തെക്കുറിച്ച് ഈ ഭവനത്തെയും ഇതിലെ നിവാസികളെയും പകര്‍ച്ചവ്യാധികള്‍, തീ, ഭയം, വെള്ളപ്പൊക്കം, ഇടി, കൊടുങ്കാറ്റ്,ഭൂമികുലുക്കം, വരള്‍ച്ച, കള്ളന്മാര്‍, പെട്ടെന്നുള്ള മരണം, വിഷജീവികള്‍ ഇത്യാദികളില്‍ നിന്ന് രക്ഷിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. എത്രയും പരിശുദ്ധ കന്യകേ, ഇതില്‍ വസിക്കുന്ന എല്ലാവരെയും ആശീര്‍വദിച്ചു സംരക്ഷിക്കുക.
പാപത്തില്‍ നിന്നും മറ്റെല്ലാ അപകടങ്ങളില്‍ നിന്നും നിര്‍ഭാഗ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മനോഗുണം പ്രാപിച്ചു തന്നരുളേണമേ. വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ച് പീഠത്തിന്മേല്‍ എത്രയും പരിശുദ്ധ കൂദാശയില്‍, നമ്മുടെ കര്‍ത്താവീശോമിശിഹാ എല്ലായ്‌പ്പോഴും ആരാധിച്ച് വാഴ്ത്തി പുകഴ്ത്തപ്പെടട്ടെ. കര്‍ത്താവേ ഞാനങ്ങയില്‍ ആശ്രയിച്ചു. ഞാനൊരിക്കലും ലജ്ജിക്കാനിടവരുത്തരുതേ. പാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ, അങ്ങില്‍ ആശ്രയിക്കുന്നവരായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.( 3 നന്മ.. 1 ത്രീത്വ)