അനര്‍ത്ഥങ്ങള്‍ നേരിടുമ്പോള്‍ ഈ തിരുവചനം നമുക്ക് ആശ്വാസം നല്കും

അനര്‍ത്ഥങ്ങളും അപകടങ്ങളും പലപ്പോഴും ജീവിതത്തിലേക്ക് വരുന്നത് ഒരു മഴവെള്ളപ്പാച്ചില്‍ കണക്കെയാണ്. അപ്രതീക്ഷിതമായ ആ ദുരന്തങ്ങളില്‍ വിറങ്ങലിച്ചുനില്ക്കാനേ ഭൂരിപക്ഷത്തിനും കഴിയുകയുള്ളൂ. ദൈവം ഉപേക്ഷിച്ചതായും ദൈവം ശപിച്ചതായും ഒക്കെ തോന്നുന്നവരും കുറവൊന്നുമല്ല. അങ്ങനെയുള്ളവര്‍ ദൈവത്തെ തന്നെ വിസ്മരിച്ചു കളയുകയും ദൈവത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്യും.

ജീവിതദുരിതങ്ങളില്‍ നിലയില്ലാ്ക്കയത്തില്‍ അകപ്പെട്ട് കഴിയുന്നവര്‍ക്കെല്ലാം വലിയ പ്രചോദനവും ആശ്വാസവും മാതൃകയുമാണ് പഴയനിയമത്തിലെ ജോബ്. നമുക്കറിയാവുന്നതുപോലെ സഹനങ്ങളുടെ മനുഷ്യന്‍ ആയിരുന്നു ജോബ്. സ്വത്തുവകകളുടെ നഷ്്ടം, മക്കളുടെ നഷ്ടം, രോഗങ്ങള്‍, സുഹൃത്തുക്കളുടെയും ജീവിതപങ്കാളിയുടെയും കുറ്റപ്പെടുത്തലും പരിഹാസവും..ഇങ്ങനെ സമാനമായ നിരവധി അനുഭവങ്ങളിലൂടെ ജോബ് കടന്നുപോയി. പക്ഷേ അപ്പോഴെല്ലാം ജോബ് ദൈവകരങ്ങളില്‍ മുറുകെ പിടിച്ചു, ദൈവത്തെ സ്‌നേഹിച്ചു. നമ്മില്‍ പലരെയും പോലെ ദൈവത്തിനെതിരായി പിറുപിറുക്കുകയോ മുറുമുറുക്കുകയോ ചെയ്തില്ല. ജോബിന്റെ ഈ മാനസികാവസ്ഥയെ ജോബിന്റെ പു്‌സ്തകം 2:10, 5:18 എന്നീ ഭാഗങ്ങളില്‍ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ദൈവകരങ്ങളില്‍ നിന്ന് നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ ഇക്കാര്യങ്ങളിലൊന്നും ജോബ് നാവുകൊണ്ട് പാപം ചെയ്തില്ല എ്ന്നും അവിടുന്ന് മുറിവേല്പിക്കും എന്നാല്‍ വച്ചുകെട്ടും എന്നുമാണ്.

അതുകൊണ്ട് ഓരോ ദുരിതങ്ങള്‍ക്ക് ശേഷവും ദൈവകരത്തിന്റെ ആശ്വാസം നമ്മെ തേടിവരുമെന്ന് തന്നെ നമ്മള്‍ വി്ശ്വസിക്കണം. ഇത് ദൈവത്തോടു ചേര്‍ന്നുനില്ക്കാന്‍ സഹനങ്ങള്‍ക്കിടയിലും നമുക്ക് ശ്ക്തി നല്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.