ഇന്നോളം എന്നെ.. മനസ്സ് നിറയ്ക്കാന്‍ ഒരു സ്‌തോത്രഗാനം കൂടി..

ദൈവം നടത്താത്തതായി ആരാണുള്ളത്? ദൈവത്തില്‍ നിന്ന് നന്മ സ്വീകരിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ നമ്മില്‍ എത്രപേര്‍ ഈ നന്മകളെയോര്‍ത്ത് ദൈവത്തിന് നന്ദി പറയാറുണ്ട്. സ്്‌തോത്രം പറയാറുണ്ട്?

ദൈവം നല്കിയ നന്മകള്‍ക്ക് സ്‌തോത്രം പാടി പുകഴ്ത്തുന്ന ഒരു ജീവിതത്തില്‍ നിന്നുള്ള ഗാനമാണ് ഇത്. ഇന്നോളം എന്നെ എന്നു തുടങ്ങുന്ന ഗാനം ഒരു കൃതജ്ഞതാഗാനമാണ്. സ്തുതിപ്പും ആരാധനയുമാണ്. ദൈവത്തിന് നന്ദി പറയാന്‍, ദൈവത്തെ കൂടുതലായി സ്‌നേഹിക്കാന്‍ ഈ ഗാനം പ്രേരണ നല്കും. എല്ലാം ദൈവം നല്കിയ ദാനമാണെന്ന അറിവിലേക്ക് ജീവിതങ്ങള്‍ വഴിതിരിയും. ഇന്നോളം തന്നെ നടത്തിയ യേശു ഇനിയും തന്നെ നടത്തുമെന്ന വിശ്വാസവും കൂടി ചേരുമ്പോള്‍ ക്രിസ്തീയ ജീവിതത്തിന്റെ മുഴുവന്‍ അന്തസ്സത്തയും ഇവിടെ പൂര്‍ണ്ണമാകുന്നു. നിരവധി ഭക്തിഗാനങ്ങളിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളെ ദൈവസ്‌നേഹത്തിലേക്ക് അടുപ്പിക്കുന്ന എസ് തോമസിന്റേതാണ് രചന. എസ് തോമസും സോണിയ സന്തോഷും ചേര്‍ന്ന് സംഗീതം നല്കിയിരിക്കുന്നു. രമേശ് മുരളിയാണ് ഗായകന്‍. ഗോഡ്‌സ് മ്യൂസി്ക്കാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.