കൊച്ചി: ലൂസി കളപ്പുര കോണ്‍വെന്റില്‍ നിന്ന് മാറിത്താമസിച്ചാല്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് ഹൈക്കോടതി. മഠത്തില്‍ ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മുന്‍ എഫ് സി സി അംഗം ലൂസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് രാജാ വിജയരാഘവന്റെ ഉത്തരവ്.
കാരക്കാമലകോണ്വെന്റിലെ താമസത്തിന് പോലീസ് സംരക്ഷണം നല്‍കാനാവില്ല, മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാം. ഹൈക്കോടതി നിലപാട് വ്യക്തമാക്കി.ലൂസി മഠത്തില്‍ നിന്ന് മാറണോ എന്നതു സംബന്ധിച്ച കേസ് മുന്‍സിഫ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇറങ്ങാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ല. ലൂസി കോണ്‍വെന്റില്‍ നിന്ന് മാറണോ എന്ന് തീരുമാനിക്കേണ്ടത് മുന്‍സിഫ് കോടതിയാണ്. അതേ സമയം ഇതുസംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ലൂസി മഠത്തില്‍ നിന്ന് മാറി താമസിക്കുന്നതല്ലേ ഉചിതമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.