(വി.അൽഫോൻസാമ്മയുടെ സ്വർഗ പ്രവേശനത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം)
ഭാരതത്തിന്റെ പ്രഥമ വിശുദ്ധ, വി. അൽഫോൻസാമ്മ യുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികം ആഗോള തലത്തിൽ ആഘോഷിക്കുന്നു.
സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
ഉത്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും.
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ
മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ
മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ റവ.ഡോ.വർഗീസ് ചക്കാലക്കൽ
മാവേലിക്കര രൂപതാധ്യക്ഷൻ റവ.ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്
പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ
കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും
വിവിധ സന്യാസസഭാ ശ്രേഷ്ഠർ അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നൽകും.
FCC ചങ്ങനാശ്ശേരി ദേവമാതാ പ്രൊവിൻസിൻ്റെയും സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിൻ്റെയും സഹകരണത്തോടെ,
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ ദീപിക , ഷെക്കെയ്ന ടി വി, അന്താരാഷ്ട്രാ ഓൺലൈൻ പത്രമായ സീന്യൂസ് ലൈവ് എന്നീ മാധ്യമങ്ങളുടെ സംയുക്ത നേതൃത്വമാണ് ഈ അന്താരാഷ്ട്രാ ഓൺലൈൻ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്.
ഇതോടനുബന്ധിച്ച് ഫാ.റോയി കണ്ണൻചിറ സി.എം.ഐ എഴുതിയ സഹനരാഗങ്ങൾ
എന്ന
വി.അൽഫോൻസാമ്മയുടെ ജീവിതകാവ്യത്തിൻ്റെ പ്രകാശനവും ,
സീ ന്യൂസ് ലൈവ് ‘ ,ഗ്രാൻ്റ്പേരൻ്റ്സ് ദിന ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടക്കും.
2021ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ , 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വൈദികരും , ആയിരക്കണക്കിന് സമർപ്പിതരും വിശ്വാസികളും സൂമിലും ഫെയ്സ് ബുക്കിലും യൂട്യൂബിലുമുള്ള തത്സമയ സംപ്രേഷണത്തിൽ പങ്കുചേരും.
കത്തോലിക്കാ സഭയിലെ സന്യാസജീവിതത്തിൻ്റെ അഴകായ വി.അൽഫോൻസാമ്മയെ വണങ്ങുന്നവരും പുണ്യവതിയുടെ മാതൃകയിലൂടെ ക്രിസ്തു സ്നേഹത്തിൽ വളരുന്നവരുമായ എല്ലാ സഹോദരങ്ങളേയും എൻ്റെ അൽഫോൻസാമ്മ ഗ്ലോബൽ
ഓൺലൈൻ തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നു.