കോഴിക്കോട്: കോവിഡ് 19 ന്റെ പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയിലും കൗമാരക്കാരിലെ സര്‍ഗ്ഗാത്മകശേഷിയെ പ്രോത്സാഹിപ്പിക്കാനും അവരിലെ ക്രിയാത്മകതയെ വെളിച്ചത്തു കൊണ്ടുവരാനുമായി കപ്പൂച്ചിന്‍ വൈദികരുടെ നേതൃത്വത്തില്‍ വെര്‍ച്വല്‍ ക്യാമ്പ്. ELPIZO- നടത്തി.കപ്പൂച്ചിന്‍ പ്രൊവിന്‍ഷ്യാള്‍ ഫാ. സ്റ്റീഫന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.
സൂം പ്ലാറ്റ് ഫോമില്‍ സംസ്ഥാനത്തൊട്ടാകെയുള്ള കൗമാരക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ക്യാമ്പില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭര്‍ സംവദിച്ചു. ചലച്ചിത്രതാരം ഷൈന്‍ ചാക്കോ ടോം, രാജീവ, ട്രാവലര്‍ നിധി സൂസികുര്യന്‍, ഫാ. സരീഷ് കപ്പൂച്ചിന്‍, മോട്ടിവേഷനല്‍ സ്പീക്കര്‍ ബൈജു പാം, ജിത്തു ജോസഫ് തോമസ്,ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ സ്‌റ്റെഫാന എഫ്‌സിസി, ഡോ. ഷോണി തോമസ്, സൈക്കോളജിസ്റ്റ് ഫാ. ജിന്‍സണ്‍ കപ്പൂച്ചിന്‍,, ഗ്ലോബല്‍ വിമന്‍ സൂപ്പര്‍ അച്ചീവര്‍ അവാര്‍ഡ് ജേതാവ് മേരി നീതു, ഇന്റര്‍നാഷല്‍ ആം റെസ്ലര്‍ ജോബി മാത്യു, ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഐഎഎസ്, യുനെസ്‌ക്കോയുടെ ബെസ്റ്റ് പൊസിഷന്‍ പേപ്പര്‍ അവാര്‍ഡ് ജേതാവ് ജെസി ഓവാലിയ, കവി ഹരിചാരുത, ഷിജു ആച്ചാണ്ടി എന്നിവരാണ് കുട്ടികളുമായി സംവദിച്ച പ്രമുഖര്‍.
ഫാ. ജോജോ മണിമല കപ്പൂച്ചിന്‍, ഫാ.ജസ്റ്റിന്‍ കപ്പൂച്ചിന്‍, ഫാ.ജിതിന്‍ കപ്പൂച്ചിന്‍, റോസന്ന എന്നിവര്‍ക്ക് പുറമെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം യുവജനങ്ങള്‍ ചേര്‍ന്നാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.. ക്യാമ്പിന്റെ അവസാന ദിവസം ലോകമെമ്പാടുമുള്ള സമപ്രായക്കാരായ കുട്ടികളുമായി സംവദിക്കാന്‍ ഇന്റര്‍ സ്റ്റുഡന്‍സ് മീറ്റും സംഘടിപ്പിച്ചു. കൗണ്‍സലിംങിനുളള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
തങ്ങളില്‍ ഒളിഞ്ഞുകിടന്നിരുന്ന വിവിധ താലന്തുകളെ കണ്ടെത്തുവാനും വളര്‍ത്തിയെടുക്കാനും പ്രചോദനം ലഭിച്ച ഒന്നായിരുന്നു ക്യാമ്പ് എന്ന് പങ്കെടുത്തവര്‍ അവകാശപ്പെടുന്നു. ക്രിയാത്മകവീക്ഷണത്തോടെ ലോകത്തെ നേരിടാനുള്ള പ്രാപ്തി കൗമാരക്കാര്‍ക്ക് നേടികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് അണിയറക്കാരും പറയുന്നു.