നൈജീരിയായില്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തി, രണ്ടു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവവിദ്യാര്‍ത്ഥിയെ വെടിവച്ചു കൊലപ്പെടുത്തുകയും രണ്ടു ഗ്രാമീണരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഫുലാനികളാണ് സംഭവത്തിന് പിന്നില്‍. നൈജീരിയായിലെ കാഡുന സംസ്ഥാനത്തിലാണ് സംഭവം.

ഒരു സുവിശേഷപ്രവര്‍ത്തകനെ ദേവാലയത്തിന് സമീപം വച്ച് കുത്തികൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ രണ്ടു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോളിടെക്‌നിക് സ്റ്റുഡന്റാണ് കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍ സ്റ്റീഫന്‍. ലോക്ക് ഡൗണ്‍ കാരണം ക്ലാസില്ലാതിരുന്നതിനാല്‍ തന്റെ മാതൃഗ്രാമം സന്ദര്‍ശിക്കാനെത്തിയതായിരുന്നു സ്റ്റീഫന്‍.

ഈ സമയത്ത് ഫുലാനികള്‍ ഗ്രാമം ആക്രമിക്കാനെത്തുകയും ഇക്കാര്യത്തെക്കുറിച്ച് സ്റ്റീഫന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കുകയും ചെയ്തു. ഇങ്ങനെ മുന്നറിയിപ്പ് നല്കിയതിന്റെ പ്രതികാരമെന്ന നിലയിലാണ് ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതും രണ്ടു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതും.

ഓപ്പണ്‍ ഡോര്‍സ് യൂഎസ് എയുടെ കണക്ക് പ്രകാരം ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.